Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം സ്വദേശിയെ ബംഗ്ളുരു പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയി

കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറം സ്വദേശിയായ യുവാവിനെ ബംഗ്ളുരു  പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ളുരു പൊലീസ് ഹോസ്ദുർഗ് പൊലീസിൻ്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ബത്തേരിക്കൽ സ്വദേശിയെ ആർസി പുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ബത്തേരിക്കലിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ ബംഗ്ളുരുവിലേക്ക് കൊണ്ട് പോയി. ബംഗ്ളുരുവിൽ നടന്ന കോടി കളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് യുവാവിനെ കൊണ്ട് പോയതെന്നാണ് സൂചന.

Reactions

Post a Comment

0 Comments