കാഞ്ഞങ്ങാട് :പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസിൽ അറസ്റ്റിലായ മൂന്ന് യുവതികളെയും യുവാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ജയിലിലടച്ചു.മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച്. ഷമീന 38, ഭർത്താവ്ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി.എം.ഉബൈദ് എന്ന ഉവൈസ്32, സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അ സ്നിഫ 36, മധൂർ കൊല്ല്യ ഹൗസിൽ ആയിഷ 43 എന്നിവരാണ് റിമാൻ്റിലായത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് പ്രതികളെ റിമാൻ്റ് ചെയ്തത്. തുടർന്ന് പ്രതികളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇന്നലത്തെ തെളിവെടുപ്പ് പൂർത്തിയാക്കി രാതി 9 ന് അന്വേഷണ സംഘം പ്രതികളെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 570 പവനോളം സ്വർണം ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ പ്രതികളെ അന്വേഷണ സംഘം വീണ്ടും കോടതി വഴി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
0 Comments