Ticker

6/recent/ticker-posts

സ്കൂട്ടിയും കാറും കൂട്ടിയിടിച്ച് ബി.ജെ.പി നേതാവ് മരിച്ചു

കാസർകോട്: ദേശീയ പാതയിൽസ്കൂട്ടിയും കാറും കൂട്ടിയിടിച്ച് ബി.ജെ.പി നേതാവ് മരിച്ചു. ബി.ജെ.പി കുമ്പളമണ്ഡലം സെക്രട്ടറി ധന രാജാണ് 40 മരിച്ചത്. മംഗൽപാടി പ്രദാപ് നഗർ സ്വദ്ദേശിയാണ്. ഇന്ന് ഉച്ചക്ക് ഷിറിയയിലാണ് അപകടം. ബന്തിയോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പള ഭാഗത്ത് നിന്നും ബന്ദിയോട് ഭഗത്തേക്ക് ഓടിച്ച് പോവുകയായിരുന്ന സ്കൂട്ടിയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments