Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ നിന്നും പൊലീസിനെ വെട്ടിച്ച് ജനാല വഴി ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ സെല്ലിൽ നിന്നും കാവലിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ജനാല വഴി ചാടി രക്ഷപ്പെട്ട പ്രതിനാല് വർഷത്തിന് ശേഷം അറസ്റ്റിൽ. കുമ്പള കൈകമ്പയിലെ ആദംഖാനെ 24 യാണ് മഞ്ചേശ്വരം പോലീസ് വീട് വളഞ്ഞ് പിടികൂടിയത്. 2020 ലെ വധശ്രമക്കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായ പ്രതിയെ 
കോവിഡ് ബാധിച്ചതിനെ തുടർന്ന് ജില്ലാ ജയിലിൽ നിന്നും ജില്ലാശുപത്രി സെല്ലിലേക്ക് മാറ്റിയപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്. ക്വാറൻ്റെനിൽകഴിയവെയാണ് പ്രതിരണ്ടാം നിലയിൽ നിന്നും
രക്ഷപെട്ടത്. കർണാടക,
 ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് പ്രതിയെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം, മോഷണം, കഞ്ചാവ് ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമായി പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. കാഞ്ഞങ്ങാട്ടും പ്രതിക്കെതിരെകേസുണ്ട്.
 ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശപ്രകരം  ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറും പ്രതിയെ കണ്ടെത്താൻ നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ അനൂബ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, പൊലീസുകാരായ വിജയൻ, അനീഷ് കുമാർ, സന്ദീപ്, ഭക്ത ത ശൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Reactions

Post a Comment

0 Comments