കാഞ്ഞങ്ങാട് : ഐഷാൽ മെഡിസിറ്റിയിൽ വിവിധ ഇളവുകളോടെ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 05 മുതൽ ഫെബ്രുവരി 05 വരെയാണ് ക്യാമ്പ് . അമിതമായ ആർത്തവ രക്തസ്രാവം, ഗർഭാശയ മുഴകൾ, സിസ്റ്റുകൾ, അഡിനോമയോസിസ്, എൻഡോ മെട്രിയോസിസ്, കാൻസർ തുടങ്ങിയ അസുഖങ്ങൾ മൂലം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവർ, പ്രസവം നിർത്തൽ, ഗർഭാശയ - അണ്ഡാശയ മുഴകൾ നീക്കം ചെയ്യൽ തുടങ്ങി വിവിധ ഗർഭാശയ ശസ്ത്രക്രിയകൾ ആവശ്യമായി വരുന്നവർക്ക് സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാരായ ഡോ: നിസാർ, ഡോ: മേഘ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൗൺസിലിങ്ങും സർജറി ആവിശ്യമായി വരുന്നവർക്ക് പ്രതേക ഇളവുകളോട് കൂടിയ സർജറി പാക്കേജും ലഭ്യമായിരിക്കും.
കാഞ്ഞങ്ങാടിലെ ഏക മോഡുലാർ ജനറൽ & ഗൈനക്ക് ഓപ്പറേഷൻ തിയേറ്ററുള്ള ഐഷാൽ മെഡിസിറ്റിയിൽ പ്രതേകം സജ്ജമാക്കിയ സർജിക്കൽ ഇന്റെൻസിവ് കെയർ യൂണിറ്റ് ഗർഭാശയ ശസ്ത്രക്രിയയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നു
0 Comments