കാഞ്ഞങ്ങാട് :സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന എം.ഡി.എം. എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലൂരാവി മുറിയനാവിയിലെ ഷാജഹാൻ 41 ആണ് അറസ്റ്റിലായത്. 2.940 ഗ്രാം എം.ഡി.എം.എയുവാവിൽ നിന്നും പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11.30 ന് മുറിയനാവിയിൽ നിന്നു മാണ് സ്കൂട്ടിയിൽ വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്ന മയക്ക് മരുന്ന് പിടികൂടിയത്. ഹോസ്ദുർഗ് എസ്.ഐ കെ. അനുരൂപിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments