Ticker

6/recent/ticker-posts

യുവതിയെയും മൂന്ന് വയസുള്ള മകളെയും പത്ത് ദിവസമായി കാൺമാനില്ല പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഭർത്താവി
നൊപ്പം താമസിക്കുന്നതിനിടെ സ്വന്തം വീട്ടിലേക്ക് പോയ
യുവതിയെയും മൂന്ന് വയസുള്ള മകളെയും പത്ത് ദിവസമായി കാൺമാനില്ല. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള സിറ്റി സൺ നഗറിൽ താമസിക്കുന്ന സഫാന 31 , മകൾ അഫീസയെയുമാണ് കാണാതായത്. കഴിഞ്ഞ 5 മുതലാണ് കാണാതായത്. ബദിയഡുക്കയിലെ സ്വന്തം വീട്ടിലേക്ക് പോയതാണെന്നാണ് ഭർത്താവ് കരുതിയിരുന്നത്. കാൺമാനില്ലെന്ന് കാണിച്ച് ഇന്നലെയാണ് ഭർത്താവ് ഹബീബുള്ള ഖാൻ വിദ്യാനഗർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുകയാണെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിൻ പറഞ്ഞു.
Reactions

Post a Comment

0 Comments