കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവത്തിൽ റെഡ് സ്റ്റാർ ക്ലബ്ബ്നെല്ലിക്കാട്ട് ഓവറോൾ ചാമ്പ്യന്മാരായി.
18 നും 40 വയസ്സിനും ഇടയിൽ പ്രായമുള്ളയുവതീ യുവാക്കളുടെ സർഗ്ഗവാസനകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച്കാഞ്ഞങ്ങാട് നഗരസഭ നടത്തിയ കേരളോത്സവം ഉപ്പിലി കൈഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഡിസംബർ ഒന്ന് മുതൽ 15 ദിവസങ്ങളിലായി നഗരസഭയുടെ വിവിധ വാർഡുകളിലായി നടന്ന കലാ-കായിക മത്സരങ്ങളിൽ 850 പ്രതിഭകൾ മത്സരിച്ചു. 28 ഇനങ്ങളിലായുള്ള ആവേശകരമായ മത്സരത്തിൽ106 പോയിൻ്റ് നേടിയാണ് നെല്ലിക്കാട്ട് റെഡ്സ്റ്റർ ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായത്. 84 പോയിൻ്റ് നേടിയ കലാവേദി കാഞ്ഞങ്ങാട് സാത്തിനാണ് രണ്ടാം സ്ഥാനം. കായിക വിഭാഗത്തിൽ റെഡ് സ്റ്റാർ നെല്ലിക്കാട്ടും കലാ വിഭാഗത്തിൽ കലാ വേദി കാഞ്ഞങ്ങാടും ഒന്നാം സ്ഥാനം നേടി. ജനപങ്കാളിത്തത്തിൽ നടന്ന മത്സരത്തിന്റെ സമാപനചടങ്ങും സമ്മാന വിതരണവും നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഋതേഷ് അരമന മുഖ്യ അതിഥിയായി. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.പ്രഭാവതി, കെ.വി.സരസ്വതി, കെ.അനീശൻ, കൗൺസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, കെ.രവീന്ദ്രൻ, ഫൗസിയ ഷെരീഫ് എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, സാമൂഹ്യ സംസ്കാരിക മേഖലയിലെ വ്യക്തികൾ പങ്കെടുത്തു. വാർഡ് കൗൺസിലർ പി.വി.മോഹനൻസ്വാഗതവും നഗരസഭ യൂത്ത് കോഡിനേറ്റർ വൈശാഖ് ശോഭനൻ നന്ദി പറഞ്ഞു.
0 Comments