കാഞ്ഞങ്ങാട്മോട്ടോർബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു. പിലിക്കോട് ഏച്ചി കൊവ്വലിലെ രാമചന്ദ്രൻ്റെ ഭാര്യ പി. ശാരദ 56 യുടെ കഴുത്തിൽ നിന്നു മാണ് ഒന്നേമുക്കാൽ പവൻ്റെ സ്വർണമാലതട്ടിയത്. ഏച്ചി കൊവ്വൽ റോഡരികിലൂടെ നടന്ന് പോകവെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൽ പിന്നിലിരുന്ന പ്രതിമാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. കാലിക്കടവ് ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ച് പോയത്. ചന്തേര പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
0 Comments