Ticker

6/recent/ticker-posts

ഓട്ടോയിൽ മറന്നുവെച്ച വീട്ടമ്മയുടെ പണമടങ്ങിയ ബാഗ് തിരികെയെത്തിച്ച് ഓട്ടോ ഡ്രൈവർ

നീലേശ്വരം :ഓട്ടോയിൽ മറന്നു വെച്ച മൊബൈൽ ഫോണും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ്  ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവർ സത്യസന്ധത കാട്ടി ,
      കാലിക്കടവിൽ നിന്നും നീലേശ്വരത്തേക്ക് വരികയായിരുന്നു വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠന്റെ ഓട്ടോയിൽ കയറിയ ചെറുവത്തൂർ സ്വദേശിയായ ലക്ഷ്മി  ചെറുവത്തൂരിൽ ഓട്ടോയിറങ്ങിയ ശേഷം നോക്കിയപ്പോഴാണ് ബാഗ് ഓട്ടോയിൽ മറന്ന കാര്യം അറിഞ്ഞത് . ഓട്ടോ നീലേശ്വരത്തേക്ക് പോയിരുന്നു . ലക്ഷ്മിയും സഹോദരിയും നീലേശ്വരം സ്റ്റേഷനിൽ പരാതി അറിയിച്ചതു പ്രകാരം നീലേശ്വരം സബ് ഇൻസ്പെക്ടർ പ്രദീപ് തൃക്കരിപ്പൂരും, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് പള്ളിക്കൈയും ലക്ഷ്മിയുടെ മൊബൈൽ ലൊക്കേഷൻ എടുത്ത്  അവരെയും കൂട്ടി ഓട്ടോ ഡ്രൈവറെ അന്വേഷിച്ച് പോയി. ഈ  സമയം ബാഗുമായി സ്റ്റേഷനിലേക്  വരികയായിരുന്ന ഡ്രൈവർ മണികണ്ഠൻ വള്ളിക്കുന്നിന് സമീപം  
പൊലീസിനെ കണ്ടുമുട്ടുകയും ചെയ്തു. തുടർന്ന് സ്ഥലത്തു വെച്ച്  ഉടമസ്ഥക്ക് ബാഗ് കൈമാറി.

Reactions

Post a Comment

0 Comments