മരണത്തിനിടയാക്കിയ
സിമന്റ് ലോറി കാസർകോട് ജില്ലയിൽ നിന്നു മുള്ളത്. കാസർകോട് സ്വദേശി മഹേന്ദ്ര പ്രസാദ് ആണ്
ലോറി ഓടിച്ചത്. കാസർകോട് സ്വദേശി
വർഗീസ് ക്ലീനറായിരുന്നു. മഹേന്ദ്ര പ്രസാദിന് പരിക്കില്ല. വർഗീസിന് കാലിൽ ചെറിയ പരിക്കുണ്ട്. ലോറി
മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യമായിരുന്നു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെൺ കുട്ടികളാണ് മരിച്ചത്. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീം- നബീസ ദമ്പതികളിടെ മകൾ നിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. നാല് പേരുടെയും പോസ്റ്റ്
മോർട്ടം രാതി 11മണി
യോടെ പൂർത്തിയായി. മഹാരാഷ്ട്ര റജി
സ്ട്രേഷനിലുള്ള ലോറി സിമൻ്റ് ലോറിയുടെ പിന്നിലിടിച്ചു.
ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേർന്നുള്ള മരത്തിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്. നാട്ടുകാരും
പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഡ്രൈവർ മഹേന്ദ്ര പസാദിൽ നിന്നും ക്ലീനർ വർഗീസിൽ നിന്നും
0 Comments