Ticker

6/recent/ticker-posts

പടന്നക്കാട് പെയിൻ്റിംഗ് തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഒളിവിൽ താമസിക്കുകയായിരുന്ന എൻ ഐ എ  അന്വേഷിക്കുന്ന അസം സ്വദേശിയായ യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. അസാം ടാസ്ക്
ഫോഴ്സ് ആണ് കസ്റ്റഡിയിലെടുത്തത്.
യു ഐ പി എ കേസുള്ളഷാബ് ഷേക്ക് 32 അസമിൽ നിന്നുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.പടന്നക്കാട്ട് ക്വാർട്ടേഴ്സിൽ താമസിച്ച്  പെയിന്റിങ്ങ് ജോലി ചെയ്തു വരികയായിരുന്നു.പാസ്പോർട്ടുമായി ബന്ധപ്പെട്ട കേസെന്നാണ് വിവരം.വിദേശ പൗരനാണെന്ന സംശയവുമുണ്ട്.മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവാവിനെ പിന്നീട് ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനിലും കൊണ്ടുവന്നു.പിന്നീട് അസമിലേക്ക് കൊണ്ടു പോകും. മാസങ്ങളായി മറ്റ് തൊഴിലാളികൾക്കൊപ്പം പടന്നക്കാട് ഭാഗത്ത് താമസിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments