Ticker

6/recent/ticker-posts

ആത്മഹത്യാ ശ്രമം നഴ്സിംഗ് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി വാർഡനെ മാറ്റി, ഡി.വൈ.എസ്.പി വിളിച്ച യോഗത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ഇറങ്ങി പോയി, നാളെ വീണ്ടും പ്രതിഷേധത്തിന് കോപ്പ് കൂട്ടിയുവജന സംഘടനകൾ

കാഞ്ഞങ്ങാട് : മൻസൂർ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക്
 ശ്രമിച്ച സംഭവത്തിൽ സഹപാഠികളായ നഴ്സിംഗ് വിദ്യാർത്ഥികൾ ഇന്ന് രാത്രി
പൊലീസിൽ പരാതി നൽകി. ഇ
തോടെ കേസ് ഉൾപെടെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഡി.
വൈ. എസ്. പി യുടെ നേതൃത്വത്തിൽ രാത്രി നടന്ന
യോഗത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നു. മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് ലാത്തിചാർജ് ചെയ്തതിൽ ഡി.വൈ. എഫ്. ഐ നേതാക്കൾകടുത്ത പ്രതിഷേധം അറിയിച്ചു. ആശുപതി മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. നഴ്സിംഗ് വിദ്യാർത്ഥികളും സംബന്ധിച്ചു . അവർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു. ഇതിനിടെ പ്രതിഷേധം കനപ്പിക്കാനാണ് യുവജന സംഘടനകളുടെ
തീരുമാനം. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐ യും പൊലിസ് അക്രമത്തിൽ പ്രതിഷേധിച്ച് നാളെ
ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. ഇതിനിടെമൻസൂർ ആശുപത്രിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് മൻസൂർ സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ആരോപണ വിധേയയായ വാർഡനെ മാറ്റി. വാർഡനെ തൽക്കാലത്തേക്ക് മാറ്റി നിർത്തിയെന്ന് ആശുപത്രി എം. ഡി. ഷംസുദീൻ പറഞ്ഞു. സ്വന്തം നിലക്ക് അന്വേഷണം നടക്കുന്നുണ്ട്. ഇതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും ആശുപത്രി മാനേജ്മെൻ്റ് അറിയിച്ചു.
Reactions

Post a Comment

0 Comments