Ticker

6/recent/ticker-posts

തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കാഞ്ഞങ്ങാട് : തേങ്ങ പറിക്കുന്നതിനിടെ 
വൈദ്യുതി ലൈനിൽ നിന്നും  ഷോക്കേറ്റ്  കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പരപ്പ തോടം ചാലിലെ പരേതനായ ഗോപാലന്റെയും . കല്യാണി അമ്മയുടെയും മകൻ 
സി. രവി 46 ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഇക്കഴിഞ്ഞ
ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ചെങ്കല്ല് മേഖലയിലെ തൊഴിലാളിയായിരുന്നു. അടുത്തിടെയാണ് തേങ്ങ പറിക്കുന്ന
ജോലി ചെയ്ത് തുടങ്ങിയത്.
സിറ്റിസൺ തോടൻ ചാൽ ക്ലബ്ബിന്റെ  വടംവലി താരമാണ്.
 കോൺഗ്രസ് തോടം ചാൽ വാർഡ് പ്രസിഡൻ്റ്.പരപ്പ അർബൻ ബാങ്ക്ഡയറക്ടർ.ടോപ് ടെൻ ആർട്സ്  സ്പോർട്സ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. അവിവാഹിതനാണ്. 
 സഹോദരങ്ങൾ:
 കാർത്തിയായനി അരിങ്കല്ല് 
 മധു ( മുംബൈ)
 വിനോദ് ( കുട്ടൻ അജ്വ മാൾ റൈറ്റർ പരപ്പ.)
 പരേതയായ ശോഭന.

Reactions

Post a Comment

0 Comments