കുമ്പള ബദരിയ നഗറിലെ അബൂബക്കർ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് 39, പേരാലിലെ ഉമ്മർ ഫാറൂഖ് 29, പെർവാഡിലെ സഹീർ 32, പേരാലിലെ നിയാസ് 31, ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് 29, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തിഫ് 36 എന്നിവർ പ്രതികളായ കേസിൽ ശിക്ഷി വിധിക്കുന്നതാണ് മാറ്റിവെച്ചത്. 2017 ഏ പ്രിൽ 30 നാണ് കേസിനാ സ്‌പദമായ സംഭവം. അതി ക്രൂരമായാണ് അബ്ദുൽ സലാമിനെ സംഘം വെട്ടി ക്കൊലപ്പെടുത്തിയത്. തല ഉടലിൽ നിന്നും വെട്ടിയെടുത്ത് ദൂരെയെറിയുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനും കുത്തേറ്റിരുന്നു. നൗഷാദിനെ കുത്തേറ്റുവീണനിലയിൽ ക ണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ് കഴുത്തറുത്തനിലയിൽ സലാമിന്റെ മൃതദേഹം കണ്ടത്തിയത്.
0 Comments