മോർട്ടം ചെയ്തു.മേയാൻ വിട്ട ആടിനെ ഇന്നലെ രാത്രിപറമ്പിൽ കൊന്നിട്ട നിലയിൽ കാണുകയായിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലെ ഏത് ജീവിയാണ് കൊന്നതെന്ന് വ്യക്തമാകൂ. അതിനിടെ ഇന്ന് വൈകീട്ട് വീണ്ടും പുലിയെ കണ്ടതായി പറയുന്നുണ്ട്.പള്ളത്ത് മല കാവിനു സമീപം പുലിയെ കണ്ടതായാണ് പറയുന്നത്. വാളാം പള്ളി റിസോർട്ടിൽ പോയി വരികയായിരുന്ന കാർ യാത്രക്കാർ ആണ് വിവരം പറഞ്ഞത്.മാളൂർകയം, മുണ്ടത്തടം ഭാഗങ്ങളിൽ ഒരാഴ്ച മുൻപ് പുലിയെ കണ്ടതായി ഓട്ടോ ഡ്രൈവർ പറഞ്ഞിരുന്നു. എന്നാൽ മാലോം വനത്തിലുൾപെടെ ഇന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും കാൽപാടുകളോ മറ്റ് തെളിവുകളോ കിട്ടിയില്ലെന്ന് വനപാലകർ പറഞ്ഞു.
0 Comments