Ticker

6/recent/ticker-posts

പൊലീസിൽ വിവരം അറിയിക്കുന്നതായി പറഞ്ഞ് യുവാവിനെ ആക്രമിച്ചു

പള്ളിക്കര :പൊലീസിൽ വിവരം അറിയിക്കുന്നതായി പറഞ്ഞ് ആക്രമിച്ചെന്ന യുവാവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂച്ചക്കാട്ടെ റസീന മൻസിലിൽ കെ.അഷറഫിൻ്റെ 35 പരാതിയിൽ  റഷീദിനെതിരെയാണ് കേസ്. തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. പലിശ ഇടപാട് ,ലോട്ടറി ഇടപാടുകളെ കുറിച്ച് പൊലീസിൽ പറഞ്ഞതായി പറഞ്ഞ് ആക്രമിച്ചതെന്ന് അഷറഫ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments