കാഞ്ഞങ്ങാട് :ഉദുമയുടെ പുതുമ റിയലാക്കിക്കൊണ്ട് റിയൽ ഹൈപ്പർ മാർക്കറ്റിന്റെ പതിനൊന്നാമത് ഷോറൂം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഭദ്രദീപം കൊളുത്തി. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ ആദ്യ വില്പന നിർവഹിച്ചു. ഖത്തർ ഹാജി ഉദുമ, ദാമോദരൻ ചവോക്ക് വളപ്പ് എന്നിവർ ഏറ്റുവാങ്ങി. ഉദുമ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ, എം. ബീവി, ബിന്ദു സുധൻ, ശകുന്തള ഭാസ്കരൻ സംസാരിച്ചു. യൂട്യൂബർ സാനു ഓഫർ നറുക്കെടുപ്പ് നിർവഹിച്ചു.ഓഫർ നറുക്കെടുപ്പ് വിജയികളായ അഞ്ച് പേർക്ക് 2000 രൂപയുടെ 5 ഗിഫ്റ്റ് വൗച്ചറുകളും ബമ്പർ സമ്മാന വിജയിക്ക് ഒരു പവൻ സ്വർണനാണയവും കെ. പി. ഉസ്മാൻ ഹാജി വിതരണം ചെയ്തു.
റിയൽ എംഡി അബ്ദുൽ അസീസ്, മാനേജിംഗ് പാർട്ണർ സി.പി. ഫൈസൽ, ജനറൽ മാനേജർ ഇബ്രാഹിം, ടി.പി. സക്കറിയ, മാനേജർ മെഹറൂഫ്,പി. ആർ. ഒ മൂത്തൽ നാരായണൻ സംബന്ധിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി രണ്ടുവരെ വിവിധ ഓഫറുകൾ ഉദുമ റിയൽ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്.
0 Comments