കാഞ്ഞങ്ങാട് : സംസ്ഥാന പാതയോരത്ത് നിന്നും മരം മുറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മോനാച്ചയിലെ നാരായണനെ 60 യാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കുംകരകുശവൻ കുന്നിന് സമീപത്തെ മരങ്ങളാണ് മുറിച്ചത്. ഒരു മാസം മുൻപാണ് മരം മോഷണം പോയത്. പി. ഡബ്ളിയു ഡി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് സൂചനയുണ്ട്.
0 Comments