Ticker

6/recent/ticker-posts

പ്രതികളെ കോടതിയിൽ എത്തിച്ചു കല്യോട്ട് ഇരട്ട കൊലക്കേസ് വിധി ഉച്ചക്ക് 12 മണിക്ക്

എറണാകുളം :പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന് ഉച്ചക്ക് 12 ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പതിനാല് പ്രതികളുടെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക. കൊച്ചി സിബിഐ കോടതിയാണ് വിചാരണ പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതന്നത്. പ്രതികളെ 10 മണിക്ക് തന്നെ ജയിലിൽ നിന്നും കോടതിയിലെത്തിച്ചിട്ടുണ്ട്. വിധി പറയുന്ന ജഡ്ജി കോടതിയിലെത്തി. 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്ന് 
കോടതി ഒന്നും കൂടി കേൾക്കും . ഇതിന് ശേഷമാണ് കേരളം കാത്തിരിക്കുന്ന വിധി വരിക.മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍, എ പീതാംബരന്‍, സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, ടി രഞ്ജിത്ത്, കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നീ പ്രതികൾയ്‌ക്കെതിരായ ശിക്ഷയാണ് ഇന്ന് വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

Reactions

Post a Comment

0 Comments