Ticker

6/recent/ticker-posts

പൊലീസ് കബഡി ഫെസ്റ്റിൽ ബേക്കൽ സബ് ഡിവിഷൻ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: ജില്ലാപൊലീസ് കബഡി ഫെസ്റ്റിൽ ബേക്കൽ സബ് ഡിവിഷൻ ചാമ്പ്യന്മാരായി.
32 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച അമ്പലത്തറ സ്റ്റേഷനിലെ സബ്  ഇൻസ്‌പെക്ടർ ബാബു തോമസിനുള്ള ബഹുമാനാർത്ഥം അമ്പലത്തറ 
പൊലീസ് സ്റ്റേഷൻ ആതിഥ്യമരുളിയ ജില്ലതല പൊലീസ് കബഡി ഫെസ്റ്റിൽ ആണ് ബേക്കൽ സബ് ഡിവിഷൻ ചാമ്പ്യൻമാർ ആയത്. ഫൈനലിൽ കാഞ്ഞങ്ങാട് സബ് ഡിവിഷനെ പരാചയപ്പെടുത്തി. സ്പെഷ്യൽ വിംഗ് കാസർകോട് മൂന്നാം സ്ഥാനം നേടി. ബേക്കൽ ഡി വൈ എസ് പി വി . വി . മനോജ്‌   സമ്മാനം വിതരണം ചെയ്തു. കെ. പി. ഒ. എ  ജില്ല ട്രഷറർ സുഭാഷ് ചന്ദ്രൻ, ജില്ല ജോയിൻ സെക്രട്ടറി  രാജീവൻ, ബാബു തോമസ്, സബ് ഇൻസ്‌പെക്ടർ സുമേഷ്, രഘുനാഥൻ  ആശംസകൾ നേർന്നു. എസ് എച് ഒ ദാമോദരൻ അധ്യക്ഷനായി. 
കെ പി എ ജില്ല ജോയിൻ സെക്രട്ടറി ടി.വി. പ്രമോദ്  സ്വാഗതവും സ്റ്റേഷൻ റൈറ്റെർ മോഹനൻ നന്ദി പറഞ്ഞു.

Reactions

Post a Comment

0 Comments