കാഞ്ഞങ്ങാട്: മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മഡിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികള്‍ പതിവ് തെറ്റിക്കാതെ അതിഞ്ഞാല്‍ മഖാം ഉറൂസിനെത്തി.
മഡിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി.എം. ജയദേവന്‍ മറ്റ് ഭാരവാഹികളായ വി. കമ്മാരന്‍, വി. നാരായണന്‍, ബേബിരാജ്, സി.വി. തമ്പാന്‍, എ. കൃഷ്ണന്‍, ടി. ഗോപാലന്‍, നാരായണന്‍, എന്നിവരാണ് ഉറൂസ് ആരംഭിച്ചതോടെ നേന്ത്രക്കുലകളും അരിയും പഞ്ചസാരയുമായി അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് മഖാമിലെത്തി ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിച്ചത്.
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഫാറൂഖ്, അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല ഹാജി, എഴുത്തുകാരന്‍ ഡോ. എ.എം. ശ്രീധരന്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്‌ലം, തെരുവത്ത് മൂസ ഹാജി, കെ.കെ. ഫസല്‍, പി.എം. ഫൈസല്‍, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ സന്നിഹിതരായി.
പടം: അതിഞ്ഞാല്‍ ഉമര്‍സമര്‍ഖന്ത് മഖാം ഉറൂസിന്നായി മഡിയന്‍കൂലോം ക്ഷേത്രത്തില്‍ നിന്നുള്ള നേന്ത്രക്കുലയും ധാന്യങ്ങളും ക്ഷേത്ര ഭാരവാഹികള്‍ മഖാമില്‍ സമര്‍പ്പിക്കുന്നു.
0 Comments