ടൗണിൽ ആക്രമിച്ചു. പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. മീനാപ്പീസ് ഹോസ്ദുർഗ് ബീച്ചിലെ കെ.അബ്ദുൾ സലാമിനെ 4 4 യാണ് ആക്രമിച്ചത്. സലാം നൽകിയ പരാതിയിൽ സമീർ,ജിത്തു , സന്തോഷ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. രാത്രി കോട്ടച്ചേരി അപ്സര ലോഡ്ജിനടുത്തു വെച്ച് ആക്രമിച്ചതായാണ് പരാതി. ഇരുമ്പ് വടി കൊണ്ട് ഇടതു കാലിന് അടിച്ചും വള പോലുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിനും മുഖത്തും കഴുത്തിനും കുത്തിയും പരിക്കേൽപ്പിച്ചതായാണ് പരാതി. അക്രമിച്ച സംഭവം പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
0 Comments