കാഞ്ഞങ്ങാട് : കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ദിവസത്തിൽ ഒരു മണിക്കൂറാക്കി പരിമിതപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
ബേക്കൽ ബീച്ച് പാർക്കിൽ തുടങ്ങിയ ഖൽബിലെ ബേക്കൽ ഹാപ്പിനെസ് ഫെസ്റ്റ് 2025 ന്‍റെ ഭാഗമായ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനവും ദേശീയ ബാലിക ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൊലീസ് മേധാവി. പെൺകുട്ടികൾക്ക് അതിർ വരമ്പുകളുണ്ടാകരുത്. ഫോൺ ഉപയോഗം കുറച്ച് വായനയിലേക്കും കായിക മത്സരങ്ങളിലേക്കും കുട്ടികൾ തിരിയണം.വായനയിലൂടെ അറിവ് വർധിക്കുന്നതിനൊപ്പം പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുട്ടികൾക്കാകും.
കുടുംബാംഗങ്ങളോടൊപ്പം കുട്ടികൾ കൂടുതൽ സമയം ചെലവിടാനും വഴിയൊരുക്കണം. ഇവര്‍ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്നും
അമിതമായ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചെത്തിക്കാൻ ഡിജിറ്റൽ ഡി. അഡിക്ഷൻ സെൻ്റ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു. ജില്ലാ പഞ്ചായത്താണ് മൂന്ന് ദിവസം നീളുന്ന ബേക്കൽ ഹാപ്പിനെസ് ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം എസ്.എൻ. സരിത അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഗീത കൃഷ്‌ണൻ,വിനോദ് കൊടക്കൽ,ആദിൽ മുഹമ്മദ് സംസാരിച്ചു.പെൺകുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പരിശീലകൻ വി.വേണുഗോപാൽ ക്ലാസെടുത്തു. അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മ്യൂസിക്ക് ഷോ അരങ്ങേറി.
0 Comments