Ticker

6/recent/ticker-posts

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് മർദ്ദനമേറ്റു

കാഞ്ഞങ്ങാട് :പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ ഒരാൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ബേക്കൽ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ അജയ് എസ് മേനോനാണ് മർദ്ദനമേറ്റത് . സംഭവത്തിൽ എസ്.ഐയുടെ പരാതിയിൽ കണ്ണൻ എന്ന ആൾക്കെതിരെയാണ് കേസ്. ബേക്കൽ ഉസ്മാനിയ നഗർ കുറിച്ചിക്കുന്നിലിൽ ഭാര്യയെ ഭർത്താവ് ഉപദ്രവിക്കുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പാർട്ടി സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് ഭാര്യയെ ഉപദ്രവിച്ചു വെന്ന് പറഞ്ഞ ആൾ ഓടി പോയി. ഓടി പോയ ആളെ കുറിച്ച് അന്വേഷിക്കുന്ന സമയം എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും പിടിച്ചു തള്ളി അടിക്കുകയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തതായാണ് കേസ്. എസ്. ഐ യുടെ കൈക്ക് പരിക്കേറ്റു. ഔദ്യോഗികൃത്യ നിർവഹണം തടഞ്ഞതിനും കേസുണ്ട്.
Reactions

Post a Comment

0 Comments