നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിലെ ബോബിയുടെ റിസോർട്ടിൽ നിന്നാണ് ഇയാളെ കസ്റ്റയിൽ എടുത്തത്. ഇയാളെ ഉടൻ തന്നെ കൊച്ചിയിൽ എത്തിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു.
നേരത്തെ നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. അതിന് പിന്നാലെ പരാതി നൽകിയ വിവരം നടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
0 Comments