കാഞ്ഞങ്ങാട് : ഒടയംചാലിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ചക്കിട്ടടുക്കത്തിന് സമീപം
കാവേരിക്കുളത്ത് പുലിയെ കണ്ടതായാണ് പറയുന്നത്. ഇന്ന് വൈകുന്നേരം 5.30മണിയോടെ കാവേരിക്കകുളത്തു താമസിക്കുന്ന വട്ടക്കളം സ്മിജോ ആണ് വീടിന്റെ മുകൾ ഭാഗത്ത് വനത്തോട് ചേർന്ന സ്ഥലത്ത് പുലിയെ കണ്ടത്.വിവരം അറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി.
0 Comments