കാഞ്ഞങ്ങാട് : അബദ്ധത്തിൽ കിണറിൽ വീണ് ഗൃഹനാഥൻ മരിച്ചു. കോടോത്ത് റെയി മ്പോ ക്ലബിനടുത്തെ പാറശേരിയിൽ ജോസഫിൻ്റെ മകൻ പി.ജെ. ജയിംസ് 57 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. പഴയ വീടിനോട് ചേർന്നുള്ള 22 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. പഴയ വീടിൻ്റെ ഷീറ്റ് മാറ്റുന്നതിനായി കിണറിൻ്റെ ആൾമറക്ക് മുകളിൽ കയറിയതായിരുന്നു. ഷീറ്റ് പിടിച്ചു കൊടുക്കുന്നതിനിടെ ബാലൻസ് തെറ്റി കിണറിൽ വീഴുകയായിരുന്നു. ഫയർഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കല്ല് കെട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: മിനി. മക്കൾ: ജോജി, ജോർജ്.
0 Comments