കാഞ്ഞങ്ങാട് :അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ മാലക്കല്ലിൽ രാത്രി 11 മണിയോടെയാണ് അപകടം. അന്യ സംസ്ഥാനത്ത് നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ച ആൾ ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയതാണെന്നാണ് കരുതുന്നത്. റോഡരികിലേക്കാണ് മറിഞ്ഞത്. ഏഴ് പേർ കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റു. 4 പേരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു.
0 Comments