കാഞ്ഞങ്ങാട് : യുവാവിനൊപ്പം
ബൈക്കിൽ കയറി പോയ18 വയസുകാരിയെ കാണാതായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളാർ സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. പിതാവ് നൽകിയ പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 17 ന് വൈകീട്ടാണ് പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments