കാസർകോട്: ഒന്നുങ്കിൽഭർത്താവിനെ വിട്ടുനൽകണം ഇല്ലെങ്കിൽ 50 ലക്ഷം നൽകണമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബേള ബീർമ്മിനടുക്കയിലെ ബി.കെ. ഹലീമത്ത് ഷർമ്മിന30 യുടെ പരാതിയിൽ ഉപ്പളയിലെ മുംതാസ് ബീഗത്തിനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിക്കാരിയായ ഹലീമത്ത് ഷർമ്മിന യുടെ ഭർത്താവിൻ്റെ ബിസിനസ് പാർടണറാണ് മുംതാസ് ബീഗം. ആ വശ്യം അംഗീകരിച്ചില്ലെങ്കിൽ പരാതിക്കാരിയെയും ജീവിക്കാൻ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
0 Comments