ക്കെതിരെ പൊലീസ് കേസെടുത്തു. പണത്തിൽ പകുതിയോളം സ്ഥാപനത്തിന് തിരിച്ചു നൽകിയെങ്കിലും ബാക്കി തുക നൽകിയില്ലെന്ന പരാതിയിലാണ് കേസ്. സി. എം. എസ് ഇൻഫോസിസ്റ്റം ലിമിറ്റഡ് കമ്പനിയിലെ എ.ടി.എം ക്യാഷ് ലോഡിംഗ് സ്റ്റാഫായി കാസർകോട് ഏരിയയിൽ പ്രവർത്തിക്കുന്ന മൊഗ്രാൽ ബെലൂർ സ്വദേശി ബി. ശരത്ത് കുമാർ ഷെട്ടി 36, ഉപ്പള കയ്യാറിലെ കെ.ദിവാകര 33 എന്നിവർക്കെതിരെയാണ് കേസ്. സ്ഥാപനത്തിൻ്റെ ഓപ്പറേഷൻ ബ്രാഞ്ച് മാനേജരായ കോഴിക്കോട് എരിഞ്ഞിപ്പാലം സ്വദേശി ശ്രീ ജോതിഷിൻ്റെ 38 പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഒരു വർഷങ്ങൾക്കിടെയാണ് പണം തട്ടിയതെന്ന് പരാതിയിൽ വ്യക്തമാക്കി. 8538000 രൂപ എട്ടി എമ്മിൽ ലോഡ് ചെയ്യാതിരിക്കുകയും പിന്നീട് 4205000 രൂപ കമ്പനിക്ക് തിരിച്ചു നൽകി. 4333000 രൂപ തിരിച്ചു നൽകാതെ കമ്പനിയെ ചതി ചെയ്തെന്നാണ് കേസ്.
0 Comments