Ticker

6/recent/ticker-posts

മുഖ്യമന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ ബഹളമുണ്ടാക്കിയ ആൾ കസ്റ്റഡിയിൽ തല പൊലീസ് ജീപ്പിലിടിച്ച് പരിക്ക്

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവെ സദസിൽ ബഹളമുണ്ടാക്കിയ ആളെ പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൻ്റെ 
സൈഡിലിടിച്ച് തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ കാട്ടുകുളങ്ങര സ്വദേശിയെ യാണ് ഹോസ്ദുർഗ് പൊലീസ് മുഖ്യമന്ത്രിയുടെ പരിപാടി നടന്ന സദസിൽ നിന്നും കസ്ററഡിയിലെടുത്തത്.
 ഇന്ന് രാവിലെ ഹോസ്ദുർഗ് കോടതി കെട്ടിടത്തിന് സമീപത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് 10.15 മണിയോടെ സദസിൻ്റെ പിന്നിലിരുന്ന് ഉച്ചത്തിൽ ബഹളമുണ്ടാക്കുകയായിരുന്നു. ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തും എസ്.ഐ അഖിലും ചേർന്ന് കസേരയിൽ നിന്നും ഇദ്ദേഹത്തെ  പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും പുറത്തെത്തിച്ചു. സ്ഥലത്ത് നിന്നും പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ സ്ഥലത്ത് വീണ്ടും ബഹളമുണ്ടാക്കി. മുഖ്യമന്ത്രിയുടെ പരിപാടിക്ക് തടസമുണ്ടാകുമെന്നായ തോടെ  ഹോസ്ദുർഗ് സ്റ്റേഷൻ്റെ  പൊലീസ് ജീപ്പിൽ  കയറ്റാൻ ശ്രമിക്കുകയും കുതറി മാറാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൻ്റെ സൈഡിൽ തലയിടിക്കുകയായിരുന്നു. ചോര വാർന്നതിനെ തുടർന്ന് പൊലീസ് ജില്ലാശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. തുടർന്ന് മകനെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ വിട്ടയച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ ബഹളമുണ്ടാക്കിയതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments