കാഞ്ഞങ്ങാട് : കോടോം ഒടയംചാൽ കാവേരിക്കുളത്ത് ആടിനെ കൊന്ന നിലയിൽ കണ്ടെത്തി. ജോർജിൻ്റെ ആടിൻ്റെ ജഡമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മേയാൻ വിട്ട ആടിനെ കൊന്ന നിലയിൽ കാണുകയായിരുന്നു. പുലി കൊന്നതാണെന്നാണ് സംശയം. വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൂന്നാഴ്ച മുൻപ് കാവേരിക്കുളത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. തുടർന്ന് ഇവിടെ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. പുലിയുടെ ദൃശ്യം ക്യാമറയിൽ കുടുങ്ങിയിട്ടില്ലെന്ന് വനപാലകർ അറിയിച്ചു.
ഇന്നലെ രാത്രി കൊളത്തൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ രാത്രിയിൽ തന്നെ വനത്തിനുള്ളിലെത്തിച്ച് ഉപേക്ഷിച്ചു. അഞ്ച് വയസോളം പ്രായം വരുന്ന പെൺ പുലിയാണിത്.
0 Comments