കാഞ്ഞങ്ങാട് : അടക്ക പൊടിക്കുന്നതിൻ്റെ മറവിൽ കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നിരോധിത പാൻ മസാല കച്ചവടം. ഇന്ന് രാവിലെ വാടക ക്വാർട്ടേഴ്സ് റെയിഡ് ചെയ്ത പൊലീസ് രണ്ട് യു.പി സ്വദേശികളെ പിടികൂടി. കോട്ടച്ചേരി സിറ്റി ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ നിന്നു മാണ് പാൻ മസാല പിടിച്ചത്. 20 കിലോയോളമുണ്ടാകുമെന്നാണ് കരുതുന്നത്. ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പാക്കറ്റുകൾ പൊലീസ് എണ്ണി തിട്ടപ്പെടുത്തി വരികയാണ്. റോഡരികിൽ പാൻ കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ അടക്ക പൊടിയാക്കുന്ന കേന്ദ്രമാണ് ഈ ക്വാർട്ടേഴ്സ് . ഇവിടെ അടക്ക ചീളുകളാക്കുന്ന മെഷീനുണ്ട്. പാൻവിൽപ്പനക്കാർക്കാവശ്യമായ പുകയിലയുമുണ്ട്. ഇത് കൂടാതെ യാണ് നിരോധിത പാൻ മസാല സൂക്ഷിച്ചത്. പാൻ മസാല വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ, എസ്.ഐ അഖിലിൻ്റെയും നേതൃത്വത്തിലെത്തിയ പൊലീസാണ് പാൻ മസാല പിടിച്ചത്.
0 Comments