Ticker

6/recent/ticker-posts

പൂച്ചക്കാട് ബൈക്കിൽ കാറിടിച്ച് യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതി ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗോവ എയർപോർട്ടിൽ പിടിയിൽ

കാഞ്ഞങ്ങാട് :പൂച്ചക്കാട് സ്വദേശിയെ ബൈക്കിൽ കാറിടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗോവ എയർപോർട്ടിൽ പിടിയിൽ. പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് റാഫി 35 ആണ് പിടിയിലായത്. പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞി 44 യെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രിയാണ് വധശ്രമമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കാറിടിച്ച് വീഴ്ത്തി ഇരുമ്പ് വടി കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു. യുവാവ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്. 4 പേരെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെയാണ് റാഫി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതി രാജ്യം വിടാൻ സാധ്യതയുള്ളതായി മനസിലാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് പ്രകാരമാണ് ഇന്നലെ രാത്രി പ്രതി പിടിയിലായത്. ബേക്കൽ പൊലീസ് ഗോവയിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീട് തീ വെച്ച് നശിപ്പിച്ചതിന് പിന്നാലെയായിരുന്നു ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയാ മുഹമ്മദ് കുഞ്ഞിയെ ചേറ്റു കുണ്ട് സർക്കാർ കിണറിനടുത്ത് വെച്ച് വധിക്കാൻ ശ്രമിച്ചത്.
Reactions

Post a Comment

0 Comments