Ticker

6/recent/ticker-posts

ഗുണ്ടയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസർകോട്: ഗുണ്ടയും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയുമായ യുവാവിനെ  കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു .
കാസർകോട്  ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി  ചറുമുറു മൊയ്‌ദു എന്ന് അറിയപ്പെടുന്ന എം.എച്ച്. മൊയ്‌ദീൻ 28 ആണ് പിടിയിലായത് .
കാപ്പ ചുമത്തിയതിനെ തുടർന്ന് പ്രതി
പൊലീസിന് പിടികൊടുക്കാതെ ഒളിവിളയിൽ കഴിയുകയായിരുന്നു . വിദ്യാനഗദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10  ഓളം കേസുകളിൽ പ്രതിയാണ് .
2019  ൽ കഞ്ചാവ് കൈവശം വെച്ച കേസ് , 2021 ൽ ഒരാളെ തട്ടിക്കൊണ്ടുപോയി അടിച്ചു പരിക്കേൽപ്പിച്ച കേസ് , 2022 ൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് , 2023 ൽ കഞ്ചാവ് ഉപയോഗിച്ചതിന്, 2024 ൽ അടിപിടി  , കഞ്ചാവ് ഉപയോഗം , സംഘം ചേർന്ന്  തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിക്കുകയും പണം തട്ടിയെടുത്ത കേസ് ഉൾപെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന്
പൊലീസ് അറിയിച്ചു.
 ജില്ലാ പൊലീസ് മേധാവി ഡി.  ശില്പയുടെ നിർദ്ദേശ പ്രകാരം വിദ്യാനഗർ 
പൊലീസ് ഇൻസ്‌പെക്ടർ വി. പി.വിപിനും   സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ് ഐ അജീഷ് , ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പളളി എന്നിവരും ഉണ്ടായിരുന്നു .
Reactions

Post a Comment

0 Comments