കാഞ്ഞങ്ങാട് : അമേരിക്കയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. കൊന്നക്കാട് അശോകച്ചാലിലെ പി.ആർ. മായ 44 യുടെ പരാതിയിൽ തൃശൂർ സ്വദേശി സുനിൽ ജോസിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. യുവതിയെയും ഭർത്താവിനെയും മനപൂർവം ചതിവ് ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. 2022 ഡിസംബർ 17 മുതൽ വിവിധ ഘട്ടങ്ങളിലായാണ് പണം നൽകിയത്.
0 Comments