കാഞ്ഞങ്ങാട് :ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. മടിക്കൈ തീയ്യർ പാലം മതുരക്കോട് രഞ്ജിത്തിൻ്റെ ഭാര്യ രജിത 26 ആണ് മരിച്ചത്. വെള്ളിക്കോത്ത് സ്വദേശിനിയാണ്. പനി മൂർഛിച്ചതിനെ തുടർന്നാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിലാണ് ന്യൂമോണിയ ബാധിച്ചതായി മനസിലായത്. മൃതദേഹം വീട്ടുവളപ്പിൽ വൈകീട്ടോടെ സംസ്ക്കരിച്ചു. ഒരു കുട്ടിയുണ്ട്.
0 Comments