Ticker

6/recent/ticker-posts

ഫയർഫോഴ്സ്, ആംബുലൻസും പൊലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞു ചുഴലിക്കാറ്റും വെള്ളപൊക്കവും നേരിടാൻ മോക്ക് ഡ്രിൽ

കാഞ്ഞങ്ങാട് : കള്ളാർ കൊട്ടോടിയിൽ നാട്ടുകാർക്ക് ഇന്ന് വരെ കണ്ടിട്ടില്ലാത്ത അനുഭവമായിരുന്നു.ഫയർഫോഴ്സ്, ആംബുലൻസും പൊലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞു ചുഴലിക്കാറ്റും വെള്ളപൊക്കവും നേരിടാൻ മോക്ക് ഡ്രിൽ ആയിരുന്നു പരിപാടി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും  സംയുക്തമായി കൊട്ടോടിയിൽ നടത്തിയ ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ നാട്ടുകാർക്ക് പുതിയ അറിവ് കൂടിയായി. രാവിലെ തന്നെ പൊലീസ് പട കൊട്ടോടി ടൗണിൽ നിലയുറപ്പിച്ചു. ദുരന്ത നിവാരണ പ്രവർത്തകരും ജനപ്രതിനിധികൾ, നാട്ടുകാർ മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വെള്ള പൊക്കമുണ്ടായാൽ രക്ഷാപ്രവർത്തനത്തിൻ്റെ നേർചിത്രമായിരുന്നു പരിപാടി. കൊട്ടോടി പുഴയിൽ നിന്നും അപകടത്തിൽ പെട്ടവരെ രക്ഷിച്ച് ആംബുലൻസിലേക്ക് മാറ്റുന്നതും ആവിഷ്ക്കരിച്ചു. 11.30 മണി വരെ പരിപാടി തുടർന്നു. അര മണിക്കൂർ ഗതാഗതം വഴി തിരിച്ചു വിട്ടു. രണ്ട് ദിവസം മുൻപെ പരിപാടിക്ക് മുന്നൊരുക്കം നടത്തിയിരുന്നു. നാട്ടുകാരുടെ പൂർണ സഹകരണ മുണ്ടായി.
Reactions

Post a Comment

0 Comments