തിരുവനന്തപുരം: ഇന്ധന വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായമായെ കാണാന്‍ കഴിയൂ എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ പറഞ്ഞു. ഏതാനും മാസങ്ങളില്‍ തുടര്‍ച്ചയായി 30 രൂപയോളമാണ് പെട്രോളിനും ഡീസലിനുമായി വര്‍ദ്ധിപ്പിച്ചത്. ഇത് പോക്കറ്റടിച്ചതിന് ശേഷം 50 രൂപ കുറയ്ക്കുന്നതുപോലെയാണെന്ന് ധനമന്ത്രി കളിയാക്കി.
സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ട്. അതുകൊണ്ട് കേരള സര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കില്ല. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവിലയില്‍ കുറവുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം ഡീസലന് 10 രൂപ കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും, പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി സംസ്ഥാനത്ത് കുറവ് വരുമെന്നും ധനമന്ത്രി അറിയിച്ചു.
0 Comments