കാഞങ്ങാട്: കേരള-കർണാടക അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ രണ്ട് പേരെ കാഞങ്ങാട്ട് പോലീസ് അറസ്റ്റ് ചെയ്തു ഉദുമ മാങ്ങാട്ടെ റംസാൻ 27 കർണാടക സ്വദേശി അൻസാദ് 32 എന്നിവരാണ് പിടിയിലായത്.കർണാടക കുട ബദ്രയിൽ നിന്നും കവർച്ച ചെയ്ത ബൊലേറോ വാഹനവുമായാണ് പ്രതികളെ ഹൊസ്ദുർഗ് പോലിസ് ഇൻസ്പെക്ടർ കെ.പി ഷൈൻ അഡീഷണൽ എസ് ഐമാരായ അബുബക്കർ കല്ലായി, സന്തോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത് കർണാടകയിൽ രണ്ടിടത്തും തൃശൂർ 'കോവളം ഭാഗങ്ങളിലും കവർച്ച നടത്തി. ബൽത്തങ്ങാടിയിൽ നിന്നും നേരത്തെ ഖൊലേറോ കവർച്ച ചെയ്ത കേസിൽ ബേക്കൽ പോലീസിന്റെ പിടിയിലായ റംസാൻ കഴിഞ16 ന് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയാണ്. റിമാന്റ് തടവുകാരനായി ജയിലിൽ ക്വാറന്റനിൽ കഴിയവെ പ്രതി രണ്ട് തവണ തടവ് ചാടിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കാസർകോട് നിന്നും മോഷ്ടിച്ച ബൈക്ക് കുട ബദ്രയിൽ ഉപേക്ഷിച്ചാണ് പ്രതികൾ ഇവിടെ നിന്നും ഖൊലേറോ കവർന്നത്. മോഷ്ടിച്ച വാഹനത്തിൽ ഗോവയിലടക്കം കറങ്ങി കാഞങ്ങാട്ടെത്തിയപ്പോഴാണ് അറസ്റ്റ് പ്രതികളെ ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കി.
0 Comments