കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എത്തിയ ഇൻറർ സിറ്റി എക്സ്പ്രസ്സിൽ തലക്കടിയേറ്റ് പരിക്കുകളോടെ കണ്ട യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബോധാവസ്ഥയിൽ രണ്ടാഴ്ചയിലേറെയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ട്രെയിൻ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് യുവാവിനെ ആദ്യത്തെ കൊച്ചിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്കാസർകോട് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവാവ് മരണപ്പെട്ടത്.
മംഗ്ളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും യുവാവ് കയറുന്നതിന്റെ സിസിടിവി ദൃശ്യം കാസർകോട് റെയിൽവേ പോലീസിന് ലഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രണ്ടാഴ്ചയായി പരിശ്രമിച്ചിട്ടും യുവാവിന് ബോധം തിരിച്ചു കിട്ടിയിരുന്നില്ല. ഡോ.ഗോപാലകൃഷ്ണപിള്ളയുടെ വിദഗ്ധ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവാവിന്റെ മരണത്തിനുള്ള യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ. കേസന്വേഷിക്കുന്ന കാസർഗോഡ് റെയിൽവേ സ്റ്റേഷൻ എസ് ഐമോഹനൻ പറഞ്ഞു.
0 Comments