കാഞ്ഞങ്ങാട്: നാല് ദിവസം മുൻപ് പരപ്പയിൽ നിന്നും കാണാതായ രണ്ട് യുവതികളെ പോലീസ് കൊല്ലത്ത് കണ്ടെത്തി. പള്ളത്ത് മലയിലെ രേണുക (22), ശുഭ (23) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് കൊല്ലം കുണ്ടറയിൽ കണ്ടെത്തിയത്. ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.
വിട്ടുകാർ ജോലിക്ക് കൊല്ലത്തേക്ക് വിടില്ലെന്ന് പറഞ്ഞതാണ് ആരോടും പറയാതെ പോയതെന്ന് യുവതികൾ പറഞു. വെള്ളരിക്കുണ്ട് പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ കണ്ടെത്തിയത്. ഇരുവരെയും നാട്ടിലെത്തിച്ചു പൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
0 Comments