Ticker

6/recent/ticker-posts

ബേക്കലിൽ വഴിയാത്രക്കാരൻ ഓട്ടോയിടിച്ച് മരിച്ചു



കാഞ്ഞങ്ങാട്: പയ്യന്നൂർ പെരുമ്പയിലെ യൂസഫ്‌ 55 ബേക്കൽ കോട്ടിക്കുളത്ത് ഓട്ടോയിടിച്ച് മരിച്ചു. ബേക്കൽ ഭാഗത്ത് താമസിച്ച് വരികയായിരുന്നു. റോഡ് മുറിച്ച് കടക്കവെയാണ് അപകടം. ആദ്യം തിരിച്ചറിഞില്ലെങ്കിലും പിന്നീട് ബന്ധുക്കളെത്തി മരിച്ചത് യൂസഫാണെന്ന് മനസ്സിലാക്കി. ബേക്കൽ പോലിസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

Reactions

Post a Comment

0 Comments