കാഞ്ഞങ്ങാട്: തപസ്യ കണ്ണൂർ -കാസർകോട് ജില്ല മേഖല സംഘാടന സെക്രട്ടറി കൊളവയലിലെ ഡോ.കെ.ബാലകൃഷ്ണൻ (51) അന്തരിച്ചു. ഷുഗർ ബാധിച്ചതിനെ തുടർന്ന് വലതുകാൽ ഒരാഴ്ച മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മുറിച്ചു മാറ്റിയിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ചികിൽസക്കിടെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരണം. കൊളവയൽ രാജരാജേശ്വരീ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് കൂടിയാണ്.
കൊളവയലിലെ പരേതനായ കുഞ്ഞി തീയ്യൻ്റെയും ചിരുത കുഞ്ഞിയുടെയും മകനാണ് .ഭാര്യ: ഷൈനി .ഏകമകൾ: അറ്റ്ന ബി. കൃഷ്ണ .സഹോദരങ്ങൾ: നാരായണി ,സുമതി ,കൗസല്യ ,നിർമ്മല പരേതനായ കുമാരൻ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പൊതു സ്മശാനത്തിൽ.
0 Comments