Ticker

6/recent/ticker-posts

പിഗ് മി ഏജന്‍റായ ഭർതൃമതി ബസ് കണ്ടക്ടർക്കൊപ്പം വീട് വിട്ടു


 

കാഞ്ഞങ്ങാട്: വനിത സൊസൈറ്റിയിലെ പിഗ്മി ഏജന്‍റായ ഭർതൃമതി ബസ് കണ്ടക്ടറായ കാമുകനൊപ്പം വീടുവിട്ടു. മടിക്കൈ വനിത സൊസൈറ്റി ബ്രാഞ്ചിലെ പിഗ്മി ഏജന്‍റായ പൂത്തക്കാലിലെ സജിത (34) യാണ് ചാളക്കടവിൽ താമസിക്കുന്ന സ്വകാര്യ ബസ് കണ്ടക്ടർക്കൊപ്പം പോയത്. 15ഉം ഒമ്പതും വയസ്സുള്ള മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. ജോലിക്ക് പോയ ഭാര്യയെ കാൺമാനില്ലെന്ന ഭർത്താവിന്‍റെ  പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവതി ഹൊസ്ദുർഗ് പോലീസിൽ ഹാജരായി. മൊഴിയെടുത്ത് സജിതയെ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Reactions

Post a Comment

0 Comments