കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ പള്ളിക്ക് സമീപം വളവിൽ രാത്രി 8 മണിയോടെ കാറുകൾ കൂട്ടിയിടിച്ച് യുവതിയുടെ നില ഗുരുതരം. കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരിയായ യുവതിക്കാണ് പരിക്ക്. പനത്തടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്പലത്ത പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ.മധുസൂദൻ സ്ഥലത്തെത്തി. പരിക്കേറ്റ യുവതിയിരുന്ന കാറിന്റെ പിൻഭാഗം ഡോർ തകർന്ന് റോഡിലേക്ക് വീണു.
0 Comments