Ticker

6/recent/ticker-posts

നീലേശ്വരത്ത് ബസ് യാത്രക്കിടെ ആറു വയസ്സുകാരനെപീഡിപ്പിച്ചു പ്രതിക്ക് അഞ്ച് വർഷം തടവ്

കാഞ്ഞങ്ങാട്: നിലേശ്വരത്ത് നിന്ന് കെ എസ് ആർ ടി സി ബസ് യാത്രക്കിടെ ആറ് വയസ്സുകാരന്റെ ലിംഗം പിടിച്ച് പി ഡിപ്പിച്ച കേസിൽ പ്രതിയെ കോടതി അഞ്ച് വർഷം തടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.വെസ്റ്റ് എളേരി കരുവങ്കയത്തെ ദേവസ്യയുടെ മകൻ ജോമി സെബാസ്റ്റ്യനെയാണ് 42 ഹോസ്ദുർഗ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് സുരേഷ് കുമാർ ശിക്ഷിച്ചത് നീലേശ്വരത്തു നിന്നും കൂരാംകുണ്ടി ലേക്ക് പോവുകയായിരുന്നകെഎസ്ആർടിസി ബസിൽ വെച്ച് ആറുവയസ്സുകാരനായ ആൺകുട്ടിയെ ജോമി സെബാസ്റ്റ്യൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ് 2014 നവംബർ 30 ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് കൊല്ലം പാറയിൽ എത്തുന്നതിനിടയിലാണ് സംഭവം മാതാവിനും ചെറിയ കുട്ടിക്കൊപ്പം ബസ്സിൽ കയറിയ ആറുവയസ്സുകാരനെസീറ്റിൽ ഇരുന്നിരുന്ന പ്രതി മടിയിലിരുത്തി  പീഡിപ്പിക്കുകയായിരുന്നു പാന്റിന്റെ സിബ്ബ് ഊരി ലിംഗത്തിൽ പിടിക്കുകയും മറ്റു യാത്രക്കാർ ശ്രദ്ധിക്കുന്നത് കണ്ട് പ്രതി പെട്ടെന്ന് സിബ്ബ്മുകളിലേക്ക് കയറ്റുന്നതിനിടെ ലിംഗത്തിന് മുറിവേറ്റ് സാരമായി പരിക്കേൽക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു നീലേശ്വരം എസ്ഐയായിരുന്ന പി ജെ ജോസഫാണ്കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പരാതിക്കാർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു ഹാജരായി കാൽ ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ  വ്യക്തമാക്കി പിഴയടക്കാനും ശിക്ഷിച്ചു.
Reactions

Post a Comment

0 Comments