കാഞ്ഞങ്ങാട്: മലയോരത്തെ വ്യാപാരികളുടെ സഹകരണസംഘത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി. . ഇതേത്തുടർന്ന് പ്രസിഡണ്ടിനെതിരെ പൊലീസ് കേസെടുത്തു. ചുള്ളിക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റൽസ ഹകരണ സംഘത്തിലാണ്
ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞദിവസം സഹകരണ ഓഡിറ്റിംഗ് ജോയിൻറ് ഡയറക്ടർ ബിജു ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11 ലക്ഷത്തിൻ്റെ വെട്ടിപ്പ് കണ്ടെത്തി. പണം പിൻവലിച്ചതായാണ് വിവരം. സംഘം പ്രസിഡണ്ട് വിനോദ് സോമിക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.ബിജു ജേക്കബ്ബിൻ്റെ പരാതിയിലാണ് കേസ്
0 Comments